‘ഇന്ത്യന്‍ ആന’ ചലിക്കുന്നു

ഗുരുചരണ്‍ ദാസ്

gurucharn das
WDWD
പുതു വര്‍ഷം തുടങ്ങിയതേയുള്ളു, വിശാലമാ‍യ ഈ വിഷയെത്തെ കുറിച്ച് ചിന്തിക്കാ‍ന്‍ ഏറ്റവും ഉചിതമായ സമയവും ഇതു തന്നെ. നല്ലതിനെ മറികടക്കാന്‍ നമ്മുടെ ശ്രദ്ധയെ പ്രേരിപ്പിക്കുന്ന തരത്തില്‍ അടുത്തിടെ നിരവധി മോശം വാര്‍ത്തകള്‍ വന്നിരുന്നു. സാമ്പത്തിക പരിഷ്ക്കാരത്തിനു ശേഷം ഇന്ത്യ ഒരു ചലനാത്മകമായ സ്വതന്ത്ര വിപണിയോടുകൂടിയ ജനാധിപത്യമായി മാറുകയും, അന്തരാഷ്ട്ര വിവര സമ്പത്ത് വ്യവസ്ഥിതിക്കനുസരിച്ച് വഴങ്ങാന്‍ ആരംഭിക്കുകയും ചെയ്തു എന്നതാണ് നല്ല വാര്‍ത്ത. 1947 നും 1991 നും ഇടയ്ക്ക് ആരംഭിച്ച വ്യാവസായിക വിപ്ലവത്തെ തകര്‍ത്തു കളഞ്ഞ പഴയ കേന്ദ്രീകൃത ഉദ്യോഗസ്ഥ വ്യവസ്ഥിതി ഇന്ന് നാശത്തിന്‍റെ വക്കിലുമാണ്.

ഇന്ത്യയിലെ ആത്മീയതയും ദാരിദ്ര്യവും ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ ഈ നിശബ്ദമായ സാമൂഹിക സാമ്പത്തിക വിപ്ലവത്തെ നാം വേണ്ടരീതിയില്‍ മനസിലാക്കുന്നുമില്ല. സാമൂഹിക ജനാധിപത്യവും, ബാലറ്റ് പെട്ടിയിലൂടെ താഴ്ന്ന ജനവിഭാഗങ്ങളും നേടിയ ഉയര്‍ച്ചയേയും അടിസ്ഥാനമാക്കിയാണ് ഈ മാറ്റം. കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യ നേടിയെടുത്ത സ്ഥിരതയാര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് ഈ മാറ്റത്തിനു പ്രധാന കാരണം.

WEBDUNIA|
1980-2002 കാലയളവില്‍ 6 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. 2003-2006 ല്‍ അത് 8 ശതമായി ഉയര്‍ന്നു. ഈ ഉയര്‍ന്ന വളര്‍ച്ചയുടെ ഫലമായി പ്രതിവര്‍ഷം ഒരു ശതമാനം ദരിദ്രരെയാണ് മുന്‍ നിരയിലേക്ക് കൊണ്ടു വരാന്‍ കഴിയുന്നത്. അഞ്ചു വര്‍ഷം കൊണ്ട് 20 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകേറ്റാനാവും. മുപ്പതു കോടി സാധാരണക്കാരേയും ഉയര്‍ച്ചയിലേക്കു നയിക്കാന്‍ കഴിയും. ഈ പ്രവണത തുടരുകയാണെങ്കില്‍ ഒരു തലമുറ കഴിയുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പതു ശതമാനവും മധ്യവര്‍ഗ്ഗക്കാരായി മാറും. നാം ഏറ്റവും കൂടുതല്‍ സംസാരിക്കാനിഷ്ടപ്പെടുന്ന വിഷയമായ രാഷ്ട്രീയ നേതാക്കളുടേയും രാഷ്ട്രീയ കക്ഷികളുടേയും മാറിക്കൊണ്ടിരിക്കുന്ന ഭാവിയെക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ നിശബ്ദ വിപ്ലവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :