‘ഇന്ത്യന്‍ ആന’ ചലിക്കുന്നു

ഗുരുചരണ്‍ ദാസ്

WEBDUNIA|
ഞാന്‍ ഇന്ത്യയെ ആനയെന്നു വിളിക്കാനാണു താല്പര്യപ്പെടുന്നത്, അല്ലാതെ കടുവയെന്നു വിളിക്കാനാല്ല. കാരണം ഇന്ത്യക്ക് ജനാധിപത്യമാണ് ഒന്നാമത് അതുകഴിഞ്ഞേ മുതലാളിതം വരുന്നുള്ളു. 1950 ല്‍ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി മാറിയെങ്കിലും 1991 വരെ വിപണി തുറന്നു കൊടുക്കാന്‍ നാം തയാറായിരുന്നില്ല. അമേരിക്ക ഒഴികെ മറ്റ് രാജ്യങ്ങളെല്ലാം നേരെ മറിച്ചാണ് ചെയ്തത്.

ഈ ചരിത്രം ഇവിടെ സൂചിപ്പിക്കാന്‍ കാരണം ഇന്ത്യ ഒരിക്കലും ഏഷ്യന്‍ കടുവകളെ പോലെ പെട്ടെന്നു വളരുകയില്ല എന്നുമാത്രമല്ല ദാരിദ്ര്യവും അറിവില്ലായ്മയും പെട്ടെന്ന് തുടച്ചു നീക്കുകയുമില്ല. ജനാധിപത്യം നമ്മെ പതുക്കെ ആക്കുന്നു എന്നതാണ് സത്യം. എല്ലാര്‍ക്കും എന്തെങ്കിലും പറയാനുള്ളതു കൊണ്ട് നയങ്ങള്‍ മാറ്റുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ നമ്മുടെ പരിഷ്ക്കാരങ്ങളുടെ വേഗതകുറവ് അമ്പരപ്പിക്കുന്നതാണ്.

ഇന്ത്യന്‍ ആന മുന്നോട്ടു നീങ്ങാന്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയേക്കാള്‍ പുറകിലാണെങ്കിലും ഏറ്റവും വേഗതയേറിയ ലോകമത്തെ രണ്ടാമത്തെ സമ്പത്ത് ഘടനയായി മാറി നാം. വേഗത്തില്‍ ചൈനയാണ് മുമ്പിലെങ്കിലും നമുക്ക് അതില്‍ ഭയപ്പെടേണ്ടതായൊന്നുമില്ല. ഇത് ഇന്ത്യയും ചൈനയുമായിട്ടുള്ള മത്സരമല്ല. ജനാധിപത്യമില്ലാതെ ഒമ്പതു ശതമാനം വളര്‍ച്ചനേടുന്നതിനേക്കാള്‍ ജനാധിപത്യം സംരക്ഷിച്ചുക്കൊണ്ട് ഏഴു ശതമാനം വളര്‍ച്ച കൈവരിക്കുന്നതു തന്നെയാണ് നല്ലത്.

ചൈനയേക്കാള്‍ 25 വര്‍ഷം പിന്നിലാണെങ്കിലും ജനാധിപത്യം കാക്കുന്നതിനു തന്നെയാണ് ഭൂരിപക്ഷം ഇന്ത്യാക്കാരും താല്പര്യപ്പെടുന്നത്. ജനാധിപത്യത്തിനു നല്‍കേണ്ടി വരുന്ന വിലയാണിത്, ഭൂരിപക്ഷം ഇന്ത്യാക്കാരും ഈ വില നല്‍‌കാന്‍ തയാറുമാണ്. എന്നിരുന്നാലും സ്വതന്ത്രമായ ജനാധിപത്യ സമൂഹത്തില്‍ സമൃദ്ധിയും ദാരിദ്ര്യത്തെ നേരിടുന്നതില്‍ കുറേയേറെ വിജയിക്കുകയും ചെയ്ത ഈ നിമിഷത്തിനായി നമ്മുക്ക് മൂവായിരം വര്‍ഷത്തോളം കത്തിരിക്കേണ്ടി വന്നു എന്നു മാത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :