‘ഇന്ത്യന്‍ ആന’ ചലിക്കുന്നു

ഗുരുചരണ്‍ ദാസ്

WEBDUNIA|
ഇന്ത്യാക്കാര്‍ അവിദഗ്ദ്ധ തൊഴിലാളികളല്ല, അവര്‍ വളരെ ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നവരുമാണ്. ഇതുക്കൊണ്ടാണ് ഒരു വ്യാവസായിക വിപ്ലവം സൃഷ്ടിക്കുന്നതില്‍ നാം പരാജയപ്പെട്ടുപോകാന്‍ കാരണം. ബൌദ്ധികവും കായികവുമായ കഴിവിനെ സംയോജിപ്പിക്കുന്നവരാണ് അവിദഗ്ദ്ധ തൊഴിലാളികള്‍. അങ്ങനെ മാത്രമേ വ്യാവസായിക വിപ്ലവം ഉണ്ടാവുകയുള്ളു.

ഇന്ത്യയില്‍ ബ്രാഹ്മണര്‍ക്ക് ബൌദ്ധികമായ കഴിവില്‍ എപ്പോഴും ഒരു മേല്‍ക്കോയ്മ ഉണ്ടായിരുന്നു, എന്നാല്‍ ശൂദ്രര്‍ കൈക്കൊണ്ട് പണിയെടുക്കുന്നവരായിരുന്നു. അതുക്കൊണ്ട് നമ്മുടെ സമൂഹത്തില്‍ ഒരു പരസ്പര ബന്ധമില്ലായ്മ നിലനിന്നിരുന്നു. കൈതൊഴിലുകളില്‍ ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ കൊണ്ടു വരുന്നതില്‍ നാം വളരെ പതുക്കെയായിരുന്നു. ഇതും, തെറ്റായ നയങ്ങളും, അധികാരികളുമാണ് നമ്മുടെ വ്യാവസായിക വിപ്ലവത്തെ അവസാനിപ്പിച്ചത്.

ഇതേ ബ്രഹമണ പാരമ്പര്യം , വ്യവസായിക കാലത്ത് ഒരു കോട്ടമായിരുന്നെങ്കിലും ഇന്നത്തെ വിജ്ഞാന കാലത്ത് ഒരു നേട്ടമായി മാറുന്നുണ്ട്. പഴയകലം മുതല്‍ നമുക്കുള്ള വിജ്ഞാനദാഹം ആയിരിക്കാം സോഫ്റ്റുവെയര്‍ രംഗത്തെ നമ്മുടെ വിജയത്തിനു കാരണം. ഉപനിഷത്തുകളിലെ അമൂര്‍ത്തമായ തത്ത്വങ്ങളുമായി നീണ്ട 2500 വര്‍ഷക്കലം നാം ചിന്തായുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു, പൂജ്യം കണ്ടുപിടിച്ചത് നമ്മളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :