‘ഇന്ത്യന്‍ ആന’ ചലിക്കുന്നു

ഗുരുചരണ്‍ ദാസ്

WEBDUNIA|
രണ്ട് ആഗോള പ്രവണതകളും സംയോജിക്കുകയും അത് ഇന്ത്യയ്ക്ക് ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം അവസാനം നാം പറന്നുയരാറായി എന്ന പ്രതീക്ഷയും അതു നല്‍കുന്നു. ആദ്യത്തേത് ഉദാരമയ വിപ്ലവമാണ്, അത് കഴിഞ്ഞ ദശകത്തിനെ മാറ്റി മറിച്ചു. അമ്പതോളം വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടന്നിരുന്ന സമ്പത്ത് ഘടനകളെ തുറന്ന സമ്പത്ത് ഘടനകളാക്കി മാറ്റുകയും അതുവഴി ഒരു ആഗോള സമ്പത്ത് ഘടന രൂപം കൊള്ളുകയും ചെയ്തു.

ഈ തരംഗത്തിന്‍റെ ഭാഗമായിരുന്നു ഇന്ത്യയിലെ സമ്പത്തിക പരിഷ്ക്കാരങ്ങളും. കാലങ്ങളായി അടിച്ചമര്‍ത്തിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഉത്പാദകരുടെയും ജനങ്ങളുടേയും ഊര്‍ജ്ജത്തെ ഈ മാറ്റം തുറന്നു വിടുകയായിരുന്നു. ദേശീയ മാനസികവസ്ഥയെ തന്നെ അത് മാറ്റി മറിച്ചു, പ്രത്യേകിച്ച് ഇവിടത്തെ യുവത്വത്തെ. വാണിജ്യപരമായ രീതികളുമായി ബന്ധമുള്ളതിനാല്‍ തന്നെ നമുക്ക് ഈ ആഗോള പ്രവണതയുടെ നേട്ടം കൊയ്യാനാവും. ബാനിയ വംശജര്‍ക്ക് അവരുടെ ജനനം മുതല്‍ തന്നെ കൂട്ടു പലിശയുടെ ശക്തിയെ കുറിച്ചറിയാം, അതിനാല്‍ എങ്ങനെ മൂലധനം സംഭരിക്കാം എന്നതിനെ കുറിച്ചും അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഈ പ്രവണത്അയുടെ മറ്റൊരു പേരാണ് ആഗോളവത്ക്കരണം.

രണ്ടാമത്തെ ആഗോള പ്രവണതയെന്നത് ലോക സമ്പത്ത് ഘടന, വ്യവസായിക നിര്‍മ്മാണ സമ്പത്ത് ഘടനയില്‍ നിന്ന് വിവരാധിഷ്ഠിത സമ്പത്ത് ഘടനയായി മാറിക്കഴിഞ്ഞു എന്നതാണ്. എല്ലാരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യാക്കാര്‍ ഈ വിവരാധിഷ്ഠിത സമ്പത്ത് ഘടനയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.എന്തുക്കൊണ്ടാണ് ഈ പുത്തന്‍ സമ്പത്ത് ഘടനയില്‍ നമ്മള്‍ ഇത്രയും വിജയം കൈവരിച്ചതെന്നതിനെ കുറിച്ച് ആര്‍ക്കും കൂടുതലായി അറിയില്ല തന്നെ. അതിനെ കുറിച്ച് ഞാന്‍ ചിലതു സൂചിപ്പിക്കാനാഗ്രഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :