ഹോക്കി: ഇറ്റലിയെയും ഇന്ത്യ തകര്‍ത്തു

ഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2012 (11:47 IST)
ലണ്ടന്‍ ഒളിമ്പി‌ക്സ് ഹോക്കി യോഗ്യത മത്സരത്തില്‍ ഇറ്റലിയെയും തകര്‍ത്തു. 8-1 എന്ന തകര്‍പ്പന്‍ ജയമാണ് ഇന്ത്യ ഇറ്റലിക്കെതിരെ നേടിയത്. ആദ്യ കളിയില്‍ സിംഗപ്പൂരിനെ 15-1 നു തകര്‍ത്ത ഇന്ത്യ അതേ ആവേശത്തോടെയാണ് ഇറ്റലിക്കെതിരെയും പട നയിച്ചത്. ആദ്യ പകുതിയില്‍ 6 ഗോളുകളാണ് ഇറ്റലിയുടെ വല നിറച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്ക് രണ്ട് ഗോളുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

ഗോള്‍ ശരാശരിയില്‍ ആറ് പോയിന്റോടെ ഇന്ത്യ പൂള്‍ എ യില്‍ ഒന്നാമത് എത്തി. കാനഡയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യന്‍ ഹോക്കി വനിതകളും കഴിഞ്ഞ ദിവസം വിജയം നേടി. വനിതാ ടീം പൂളില്‍ രണ്ടാം സ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :