സ്വിസ് ഓപ്പണ്‍: എറിക്കോയെ തകര്‍ത്ത് സൈന ക്വാര്‍ട്ടറില്‍
ന്യൂഡല്‍ഹി|
WEBDUNIA|
ഇന്ത്യയുടെ സൈന നേഹ്‌വാള്‍ വില്‍സണ്‍ സ്വിസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം റൌണ്ടില്‍ ജപ്പാന്റെ എറിക്കോ ഹിറോസെയെ പരാജയപ്പെടുത്തിയാണ് സൈന ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.
എറിക്കോയെ 21-15 17-21 21-11 എന്നീ സെറ്റുകള്‍ക്കാണ് സൈന പരാജയപ്പെടുത്തിയത്. ഓള്‍ ഇംഗ്ലണ്ട് ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന എറിക്കോയോട് പരാജയപ്പെട്ടിരുന്നു. അതിന്റെ ഒരു മധുര പ്രതികാരം കൂടിയായി സ്വിസ് ഓപ്പണിലെ വിജയം.