സോംദേവിനെയും യുകി ഭാംബ്രിയെയും തിരിച്ചെടുത്തു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 24 ഫെബ്രുവരി 2013 (11:34 IST)
PRO
ടെന്നിസ് അസോസിയേഷനെതിരെ സമരം നടത്തിവിജയിച്ച സോംദേവ് ദേവ് വര്‍മ്മനെയും യുകി ഭാംബ്രിയെയും ഇന്തോനേഷ്യയ്ക്കെതിരായ ഡേവിഡ് കപ്പ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലെടുത്തു. ഏപ്രില്‍ 5 മുതല്‍ ബാംഗ്ളൂരിലാണ് മത്സരം.

അതേസമയം, മഹേഷ് ഭൂപതിക്കും രോഹന്‍ ബൊപ്പണ്ണക്കും ടീമിലിടമില്ല. വെറ്ററന്‍ താരം ലിയാന്‍ഡര്‍ പേസും സനം സിങ്ങും ടീമിലെ മറ്റംഗങ്ങള്‍. ഇന്തോനേഷ്യയ്ക്കെതിരേയുള്ള മത്സരത്തിനുള്ള താരങ്ങളെയാണ് അഖിലേന്ത്യ ടെന്നിസ് ഫെഡറേഷന്‍ പ്രഖ്യാപിച്ചത്. മത്സരം ഏപ്രില്‍ അഞ്ചു മുതല്‍ ഏഴു വരെ ബംഗളൂരുവില്‍.

വൈജയന്ത് മാലിക്ക്, എന്‍ ശ്രീരാം എന്നിവരെ റിസര്‍വ് താരങ്ങളായും രാംകുമാര്‍ രാമനാഥനെ പരിശീലന സഹായിയായും ടീമില്‍ ഉള്‍പ്പെടുത്തി. എസ് പി മിശ്ര നോണ്‍ പ്ലെയിങ് ക്യാപ്റ്റനായും സീഷന്‍ അലി കോച്ചായും തുടരുമെന്നും അസോസിയേഷന്‍.

സോംദേവ് ദേവ് വര്‍മന്‍റെ നേതൃത്വത്തില്‍ ചില താരങ്ങള്‍ വിമത ശബ്ദമുയര്‍ത്തി ടീമില്‍നിന്നു വിട്ടുനിന്നിരുന്നു. ദക്ഷിണ കൊറിയയ്ക്കെതിരെ തീരെ പരിചയം കുറഞ്ഞ താരങ്ങളെയാണ് കളിക്കാനിറക്കിയത്. ഡബിള്‍സില്‍ മാത്രമേ ടീമിനു ജയിക്കാനുമായുള്ളു.

താരങ്ങളും അസോസിയേഷനും രമ്യതയിലെത്തിയത്. താരങ്ങളുടെ പല ആവശ്യങ്ങളും പരിഗണിക്കാമെന്ന് അസോസിയേഷന്‍ സമ്മതിച്ചു. ഡേവിസ് കപ്പില്‍ കളിക്കാമെന്ന് സോംദേവ് അടക്കമുള്ള താരങ്ങളും വ്യക്തമാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട മഹേഷ് ഭൂപതിയെയും രോഹന്‍ ബൊപ്പണ്ണയെയും തെരഞ്ഞെടുപ്പില്‍ പരിഗണിച്ചുമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :