ഇന്ത്യന്‍ ടെന്നിസ് താരങ്ങളുടെ കലാപം അവസാനിക്കുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡേവിസ് കപ്പില്‍നിന്നു പിന്മാറുമെന്നാണു ഭീഷണി.
ടീമില്‍ ആറു പേരെ ഉള്‍പ്പെടുത്തുക, സ്ഥിരം പരിശീലകനെയും ഫിസിയൊതെറാപ്പിസ്റ്റിനെയും നിയമിക്കുക തുടങ്ങിയ വ്യവസ്ഥകളാണു താരങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.
സോംദേവ് വര്‍മന്‍റെ നേതൃത്വത്തില്‍ എട്ടു മുന്‍നിര താരങ്ങള്‍ ഒപ്പുവച്ച നിര്‍ദേശങ്ങള്‍ അധികൃതര്‍ക്കു നല്‍കി. ആവശ്യങ്ങളെ പിന്തുണയ്ക്കുമെന്നു മഹേഷ് ഭൂപതി വ്യക്തമാക്കി.