സുവാരസ്, ലിവര്‍പൂള്‍ വിട്ടാല്‍ കൊല്ലുമെന്ന് ആരാധകന്റെ ഭീഷണി

ലണ്ടന്‍| WEBDUNIA|
PRO
PRO
ലൂയിസ് സുവാരസ് ക്ലബ് വിട്ടാല്‍ കൊല്ലുമെന്ന് ആരാധകന്റെ ഭീഷണി. ഉറുഗ്വെന്‍ താരമായ സുവാരസ് ലിവര്‍പൂളിന് വേണ്ടിയാണ് കളിക്കുന്നത്. ലിവര്‍പൂള്‍ ടീമിന്റെ ഒരു ആരാധകന്‍ സുവാരസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വധഭീഷണി അറിയിച്ചിരിക്കുന്നത്. സുവാരസ് ക്ലബ് വിട്ടാല്‍ തെരഞ്ഞ്‌പിടിച്ച് കൊല്ലുമെന്നാണ് ആരാധകന്‍ ട്വീറ്ററില്‍ പറഞ്ഞിരിക്കുന്നത്.

ലിവര്‍പൂളില്‍ കളിക്കാന്‍ സുവാരസിന് താല്‍പര്യമില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ലിവര്‍പൂളും ക്ലബില്‍ കളിക്കുന്നതില്‍ സുവരാസ് തൃപ്തനല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. സുവാരസിനെ ക്ലബില്‍ നിലനിര്‍ത്തണമെന്ന ആഗ്രഹമുള്ളവരാണ് ലിവര്‍പൂള്‍ ആരാധകരില്‍ ഭൂരിപക്ഷവും.

2011ല്‍ 22.8 മില്യണ്‍ പൗണ്ട് രൂപയ്ക്കാണ് ലിവര്‍പൂള്‍ ഡച്ച് ക്ലബായ അജാക്‌സില്‍ നിന്നും സുവാരസിനെ സ്വന്തമാക്കിയത്. 2016 വരെയാണ് സുവാരസിന് ലിവര്‍പൂളുമായുള്ള കരാര്‍. സുവാരസിനെതിരായ വധഭീഷണിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആഴ്‌സണലാണ് സുവാരസിനെ തങ്ങളുടെ ക്ലബിലെത്തിക്കാന്‍ മുന്‍നിരയില്‍ ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :