വാലന്റൈന്‍ ദിനക്കൊല: ബ്ലേഡ് റണ്ണര്‍ക്കെതിരെ കൊലക്കുറ്റം, വിചാരണ മാര്‍ച്ചില്‍
പ്രിട്ടോറിയ|
WEBDUNIA|
PRO
കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് പാരലിമ്പിക്സ് താരം ഓസ്‌കാര്‍ പിസ്‌റ്റോറിയസിന്റെ വിചാരണ 2014 മാര്‍ച്ച് മൂന്നിന് ആരംഭിക്കും. കാമുകി റീവാ സ്റ്റീന്‍കാംപിനെ വെടിവെച്ച് കൊന്നതിനാണ് പിസ്റ്റോറിയസിനെതിരെ കോടതി കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നത്.
കൃത്രിമ കാലുകളുമായി ഒളിമ്പിക്‌സില്‍ പങ്കെടുത്തു ചരിത്രത്തിന്റെ ഭാഗമായ താരമാണ് ഓസ്‌കാര്‍ പിസ്‌റ്റോറിയസ്. കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലാണു പിസ്‌റ്റോറിയസ് കാമുകി റീവ സ്റ്റീന്‍കാംപിനെ വെടിവച്ചു കൊന്നത്.
വാക്കുതര്‍ക്കത്തെത്തുടര്‍ന്നു പിസ്‌റ്റോറിയസ് ശിരസിലും കൈയിലുമായി നാലു തവണ കാമുകിയെ വെടിവച്ചിരുന്നു.പിസ്‌റ്റോറിയസിനെതിരേ നൂറു സാക്ഷികളെ അണിനിരത്താന്‍ തങ്ങള്‍ക്കാകുമെന്നു പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെട്ടു.
കുറ്റം തെളിഞ്ഞാല്‍ പിസ്‌റ്റോറിയസിന് 25 വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. പിസ്‌റ്റോറിയസിനെതിരേ മതിയായ തെളിവുകളുണ്ടെന്നു കേസ് അന്വേഷിച്ച ഡിറ്റക്‌ടീവുകളെ ഉദ്ധരിച്ച് ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ പോലീസ് കമ്മിഷണര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.