വനിതാ സിംഗിള്‍സില്‍ സൈന നേവാളിന് കിരീടം

ലഖ്‌നൗ| WEBDUNIA|
PTI
ഇന്ത്യന്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് കിരീടം സൈന നേവാളിന്. ഫൈനലില്‍ പി.വി.സിന്ധുവിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈന തോല്‍പിച്ചത്. സ്‌കോര്‍ : 21-14, 21-17

സെമിയില്‍ സൈന ചൈനയുടെ സ്യുവാന്‍ ഡെങ്ങിനെയാണ് കീഴടക്കിയത്. (21-14, 17-21, 21-19). ഇന്‍ഡൊനീഷ്യയുടെ ലിന്‍ഡാവെനി ഫനേത്രിയെ കീഴടക്കിയാണ് സിന്ധു കലാശക്കളിക്ക് അര്‍ഹത നേടിയത് (21-6, 12-21, 21-17).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :