ലോകതാരം മെസ്സിയല്ല ക്രിസ്റ്റ്യാനോയെന്ന് മൌറിഞ്ഞ്യോ

മാഡ്രിഡ്| WEBDUNIA|
PRO
മികച്ച ലോകതാരത്തിനുള്ള ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ലഭിക്കേണ്ടിയിരുന്നതെന്ന് സ്പാനിഷ് ടീം റയല്‍മാഡ്രിഡിന്റെ കോച്ച് ഹോസെ മൌറിഞ്ഞ്യോ.

മികച്ച ലോകതാരത്തെ തിരഞ്ഞെടുത്തപ്പോള്‍, സ്പാനിഷ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന് നേടിക്കൊടുക്കുന്നതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രകടിപ്പിച്ച മികവ് പരിഗണിക്കപ്പെട്ടിട്ടില്ലെന്നും മൌറിഞ്ഞ്യോ പറഞ്ഞു.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച പരിശീലകനെ ഫിഫ തിരഞ്ഞെടുത്തപ്പൊള്‍ തനിക്ക് ലഭിച്ച വോട്ടുകള്‍ സ്പാനിഷ് ദേശീയ കോച്ച് വിന്‍സെന്‍റ് ഡെല്‍ ബോസ്‌കിന് മറിച്ചുനല്‍കി തീരുമാനം അട്ടിമറിക്കപ്പെട്ടെന്നും മൌറിഞ്ഞ്യോ ആരോപിച്ചു.

തനിക്കാണ് വോട്ട് ചെയ്തതെന്ന് വിളിച്ചുപറഞ്ഞ മൂന്നോ നാലോ പേരുടെ വോട്ടുകള്‍ ഡെല്‍ ബോസ്‌കിനായി മറിച്ചിട്ടുണ്ടെന്ന് മൌറിഞ്ഞ്യോ ആരോപിക്കുന്നു.

മൌറിഞ്ഞ്യോയുടെ ആരോപണം ഫിഫ തള്ളി. ഫിഫ പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടികയിലെ വോട്ടിംഗ് കൃത്യമാണെന്നും അതില്‍ കൃത്രിമം നടന്നിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :