റയല്‍ കുതിക്കുന്നു

സ്പെയിന്‍| WEBDUNIA|
PRO
PRO
റയല്‍ മാഡ്രിഡ് വീണ്ടും ചരിത്രം കുറിച്ചു. സ്പാനിഷ് കിംഗ്‌സ് കപ്പ് ഫൈനലില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് കപ്പില്‍ മുത്തമിട്ടത്.

ക്രിസ്റ്റ്യാനോ റൊണാല്‍ഡോ ഇല്ലാതെ കളത്തില്‍ ഇറങ്ങിയിട്ടും ബാഴ്‌സലോണയെ 2-1 -നാണ് റയല്‍ പരാജയപ്പെടുത്തിയത്. റയലിന്റെ മുന്നേറ്റം തടയാനോ പന്ത് വലയില്‍ എത്തിക്കാനോ ബാഴ്സയ്ക്കായില്ല. ഇരുടീമുകളും അവരുടെ മുഴുവന്‍ ശക്തിയും പുറത്തെടുത്തിട്ടും അവസാന വിജയം റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു. പതിനൊന്നാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയയും 85-മിനിറ്റില്‍ ഗാരത് ബലേയുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്.

ബാഴ്‌സയുടെ ആശ്വാസഗോള്‍ 68-മിനിറ്റില്‍ സാവിയെടുത്ത കോര്‍ണറില്‍ തലവെച്ച് മാര്‍ക്ക് ബാട്രയാണ് നേടിയത്. ഇതോടെ ബാഴ്‌സയ്ക്ക് ശക്തമായ അടിയാണ് ലഭിച്ചത്. സീസണില്‍ കിംഗ്‌സ് കപ്പെങ്കിലും നേടി തങ്ങളുടെ കരുത്ത് ചോര്‍ന്നിട്ടില്ലന്ന് തെളിയിക്കണ്ടതായിരുന്നു അവര്‍ക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :