യുവേഫ പ്രീക്വാര്‍ട്ടര്‍: ആദ്യപാദം ഇന്ന്

റോം| WEBDUNIA|
യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്‍‌മാരെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ഒന്നാംപാദം ഇന്ന് ആരംഭിക്കും. രണ്ടു ദിവസങ്ങളിലായി എട്ടുമത്സരങ്ങളാണ് നടക്കുക.

നിലവിലെ ചാമ്പ്യന്‍‌മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്സനല്‍, ബാഴ്സലോണ, ഇന്‍റര്‍മിലാന്‍, എ ‌എസ് റോമ തുടങ്ങിയ പ്രമുഖരും ഒളിമ്പിക് ലിയോണ്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരും ഇന്ന് കളത്തിലിറങ്ങും.

ഇറ്റാലിയന്‍ ചാമ്പ്യന്‍‌മാ‍രായ ഇന്‍റര്‍മിലാനെയാ‍ണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടുക. യൂറോപ്പും ഫുട്ബോള്‍ ലോകവും ഉറ്റുനോക്കുന്ന പോരാട്ടവും ഇതാണ്. ആഭ്യന്തരലീഗില്‍ ഇരുടീമുകളും കടുത്ത പോരാട്ടങ്ങളാണ് കാഴ്ച്ചവെച്ചത്.

ക്രിസ്റ്റിയാ‍നോ റോണാള്‍ഡോ, വെയ്ന്‍ റൂണി തുടങ്ങിയ പ്രമുഖരുടെ ബലത്തിലാണ് മാഞ്ചസ്റ്റര്‍. ഒറ്റഗോള്‍ പോലും വഴങ്ങാതെ ഗോള്‍വല കാക്കുന്ന എഡ്വിന്‍ വാന്‍ഡര്‍സറും മാഞ്ചസ്റ്ററിന്‍റെ വിജയപ്രതീക്ഷ വര്‍ദ്ധിപ്പിക്കുനു. അതേസമയം പ്രതിരോധനിരയിലെ പരിചയസമ്പന്നരുടെ പരിക്ക് മാ‍ഞ്ചസ്റ്ററിന് ആശങ്കയുണര്‍ത്തുന്നുണ്ട്.

മറ്റ് മത്സരങ്ങളില്‍ ആഴ്സനല്‍ ഇറ്റലിയുടെ എ‌ എസ് റോമയെയും സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ് എഫ്‌ സി പോര്‍ട്ടോയെയും ബാഴ്സലോണ ഫ്രഞ്ച് ടീമായ ഒളിമ്പിക് ലിയോണിനെയും നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :