ബാഴ്സലോണ വിട്ട് എങ്ങോട്ടുമില്ല: മെസ്സി

ബാഴ്സലോണ| WEBDUNIA|
ബാഴ്സലോണ വിട്ട് താനെങ്ങോട്ടുമില്ലെന്ന് അര്‍ജന്‍റീനിയന്‍ താരം ലയണല്‍ മെസ്സി പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും റയല്‍ മാഡ്രിഡിലേക്കും താന്‍ ചേക്കേറാന്‍ പോവുകയാണെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു മെസ്സി. സണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കളിക്കളത്തില്‍ ഉള്ള നാളത്രയും ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കാനാണ് താല്‍‌പര്യം. അല്ലാതെ പ്രചരിക്കുന്ന കഥകള്‍ മുഴുവന്‍ കെട്ടിച്ചമച്ചതാണെന്ന് മെസ്സി പറഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ തനിക്ക് മികച്ച പരിചരണമാണ് ക്ലബ്ബില്‍ നിന്ന് ലഭിച്ചത്. തന്നെയും കുടുംബത്തെയും അവര്‍ നല്ല രീതിയിലാണ് നോക്കിയതെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

ചാമ്പ്യന്‍സ് ലീഗില്‍ കിരീടമണിയുക എന്നതാണ് ഈ സീസണിലെ ക്ലബ്ബിന്‍റ് പ്രഥമ ലക്‍ഷ്യമെന്നും മെസ്സി വ്യക്തമാക്കി. ഏത് ടീമിനെയും തകര്‍ക്കാന്‍ കഴിവുള്ള താരങ്ങളാണ് ബാഴ്സലോണക്കുള്ളതെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :