പക വീട്ടാനുള്ളതാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി തെളിയിച്ചു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം.
ജെയിംസ് മില്‍നറിലൂടെ 52ആം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം ഗോള്‍ നേടിയത്. സിറ്റി ഗോള്‍ നേടിയതോടെ ഉണര്‍ന്ന് കളിച്ച യുണൈറ്റഡ് ഏഴ് മിനിറ്റിനു ശേഷം വിന്‍സന്റ് കൊമ്പനിയിലൂടെ സമനില നേടി. ഒടുവില്‍ പകരക്കാരനായി ഇറങ്ങിയ സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയ്ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്.
നിരവധി തവണ ഗോളിനടുത്തെത്തിയ ശേഷം 78ആം മിനിറ്റിലായിരുന്നു അഗ്യൂറോ ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ യുണൈറ്റഡ് ഗോളിയെ് നിഷ്പ്രഫനാക്കിയ ഗോള്‍ നേടിയത്. സിറ്റി മുന്നിലെത്തിയതോടെ യുണൈറ്റഡ് കോച്ച് അലക്‌സ് ഫര്‍ഗൂസന്‍ ചിചാരിറ്റോയെയും എവ്‌റയെയുമൊക്കെ പരീക്ഷിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 31 മത്സരങ്ങളില്‍ നിന്നായി 77 പോയിന്റുമായി മാശ്ചസ്റ്റര്‍ യുണൈറ്റഡാണ് ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്നായി 65 പോയിന്റ് നേടിയ സിറ്റിയാണ് ലീഗില്‍ രണ്ടാമത്.