ബോള്‍ട്ടിന്റെ പ്രകടനം കാണാന്‍ ബുക്ക് ചെയ്തത് 1 മില്യണ്‍ ടിക്കറ്റ്

ലണ്ടന്‍| WEBDUNIA| Last Modified ശനി, 21 മെയ് 2011 (15:36 IST)
ലണ്ടന്‍ ഒളിമ്പിക്സില്‍ ജമൈക്കയുടെ യുസൈന്‍ ബോള്‍ട്ടിന്റെ പ്രകടനം കാണാന്‍ ബുക്ക് ചെയ്തത് 1 മില്യണ്‍ ടിക്കറ്റുകള്‍. 100മീറ്റര്‍ ഫൈനലിനാണ് ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.

ഈ ഇനത്തിന്റെ ഫൈനല്‍ കാണാന്‍ 40,000 സീറ്റുകള്‍ മാത്രമേ പൊതുജനങ്ങള്‍ക്കായി ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ബുക്ക് ചെയ്തതില്‍ 25ല്‍ ഒരാള്‍ക്ക് മാത്രമേ മത്സരം കാണാന്‍ അവസരം ലഭിക്കുകയുള്ളൂ.

ഉദ്ഘാടനച്ചടങ്ങിനും പ്രതീക്ഷിച്ചതിലധികം ആളുകളുണ്ടാവുമെന്നാണ് കരുതുന്നത്. കണക്ക് കൂട്ടിയതിനേക്കാള്‍ ഏഴ് മടങ്ങ് അധികം പേരാണ് ഉദ്ഘാടന ചടങ്ങിലെ ടിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :