ബോള്‍ട്ടിന് വീണ്ടും ബ്ലെയ്ക്ക് പണി കൊടുത്തു!

ബ്രസ്സല്‍സ്| WEBDUNIA|
ലോക ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ കാണിച്ച അശ്രദ്ധ മൂലം ഉസൈന്‍ബോള്‍ട്ട് അയോഗ്യനായപ്പോള്‍ ഒന്നാംസ്ഥാനം അടിച്ചുമാറ്റിയത് സുഹൃത്ത് യൊഹാന്‍ ബ്ലെയ്ക് ആയിരുന്നു. ബോള്‍ട്ടിന് ഭീഷണിയായി ബ്ലെയ്ക്ക് പിന്നാലെ കൂടിയിരിക്കുകയാണിപ്പോള്‍.

ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിലെ 200 മീറ്റര്‍ ഫൈനലില്‍ ലോകറെക്കോഡിന് തൊട്ടരികിലുള്ള സമയം കുറിച്ച് ബ്ലെയ്ക്ക് സ്വര്‍ണം നേടുകയായിരുന്നു. 200 മീറ്ററിലെ ലോക റെക്കോര്‍ഡുകാരനാണ് ബോള്‍ട്ട്. സമയം 9.19 സെക്കന്‍ഡ്. എന്നാല്‍ ബ്ലെയ്ക്ക് കുറിച്ച സമയം 19.26 സെക്കന്‍ഡ്. അതായത് വെറും 0.07 സെക്കന്‍ഡിന്റെ വ്യത്യാസമാണ് ഇരുവരും തമ്മില്‍ ഉള്ളത്. ഇത്തവണ 200 മീറ്ററില്‍ മത്സരിക്കാഞ്ഞത് നന്നായി എന്ന് ബോള്‍ട്ട് ചിലപ്പോള്‍ വിചാരിച്ചിട്ടുണ്ടാവും!

എന്നാല്‍ ഡയമണ്ട് ലീഗിന്റെ 100 മീറ്ററില്‍ മത്സരിച്ച ബോള്‍ട്ട് മികച്ച സമയത്തോടെ (9.76 സെക്കന്‍ഡ്) സ്വര്‍ണം സ്വന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :