കൊല്‍ക്കത്ത: ഫുട്‌ബോള്‍ രാജകുമാരന്‍ ലയണല്‍ മെസ്സി കൊല്‍ക്കത്തയിലെത്തി. ആര്‍പ്പുവിളികളോടെയും പാട്ടുപാടിയും നൃത്തംചവിട്ടിയുമാണ് മെസ്സിയെ ആരാധകര്‍ വരവേറ്റത്. പുലര്‍ച്ചെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ എത്തിയ മെസ്സിയെ ആരാധകര്‍ വളഞ്ഞു. തുടര്‍ന്ന് സൈഡ് ഗേറ്റ് വഴിയാണു മെസ്സിയെ പൊലീസ് പുറത്തെത്തിച്ചത്.