ഫെഡറേഷന്‍ കപ്പ്; ഗോവന്‍ ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടും

കൊച്ചി| WEBDUNIA|
PRO
ഫെഡറേഷന്‍ കപ്പ്‌ ഗോവന്‍ ടീമുകള്‍ സ്വന്തമാക്കും. ഫൈനല്‍ മത്സരത്തില്‍ ഗോവയില്‍ നിന്നുമുള്ള ചര്‍ച്ചില്‍ ബ്രദേഴ്സും, സ്പോര്‍ട്ടിംഗ് ക്ലബും തമ്മില്‍ നടക്കും

ആദ്യ സെമിയില്‍ കൊല്‍ക്കത്തയുടെ മോഹന്‍ ബഗാനെ ചര്‍ച്ചില്‍ ബ്രദേഴ്സ്‌ 2-1നു തോല്‍പ്പിച്ചു. രണ്ടാം സെമിയില്‍ സ്പോര്‍ട്ടിങ്‌ ക്ലബ്‌ ജേതാക്കളായി. ഡെംപോ സ്പോര്‍ട്സ്‌ ക്ലബിനെ 3-2ന്‌ ആണു തോല്‍പിച്ചത്‌.

ഫെഡറേഷന്‍ കപ്പ്‌ ഫൈനലില്‍ കൊല്‍ക്കത്ത ടീമുകള്‍ ഏറ്റുമുട്ടിയ ചരിത്രമുണ്ടെങ്കിലും ഗോവയില്‍നിന്നുള്ള രണ്ടു ടീമുകള്‍ കിരീടത്തിനായി പോരാടുന്നത്‌ ഇതാദ്യം. കഴിഞ്ഞ തവണ ഡെംപോ ഫൈനലില്‍ ഈസ്റ്റ്‌ ബംഗാളിനോടു തോറ്റിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :