അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ കോച്ചായി ബിജു ജോര്‍ജ്ജ്

മുംബൈ| WEBDUNIA| Last Modified ശനി, 28 ഡിസം‌ബര്‍ 2013 (13:39 IST)
PRO
അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായി മലയാളിയായ ബിജു ജോര്‍ജിനെ തെരഞ്ഞെടുത്തു.

തിരുവന്തപുരം സ്വദേശിയായ ബിജു സ്‌പോര്‍ട്‌സ് അതോറിറ്റി (സായ്) പരിശീലകനായി സേവനം അനുഷ്ഠിച്ച് വരുകയാണ്. സഞ്ജു വി സാംസണ്‍, റൈഫി വിന്‍സന്റ് ഗോമസ്, രോഹന്‍ പ്രേം, എന്‍. നിയാസ്, സചിന്‍ മോഹന്‍ തുടങ്ങിയ പ്രശസ്ത കേരള താരങ്ങളുടെ പരിശീലകനാണ് ബിജു.

ഇതോടെ ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം ചേരുന്ന ആദ്യ മലയാളി കോച്ചെന്ന ബഹുമതി ബിജു ജോര്‍ജ് സ്വന്തമാക്കി. അണ്ടര്‍ 19, 25 കേരള ടീമിന്റെ കോച്ച് കൂടിയാണ് ബിജു ജോര്‍ജ് ഇന്ന് മുതല്‍ ദുബൈയിലാണ് ഏഷ്യകപ്പ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. വിജയ് സോള്‍ നായകനായ ഇന്ത്യന്‍ ടീമിന്റെ ഉപ നായകന്‍ സഞ്ജുവാണ്. ആദ്യ മത്സരത്തില്‍ യുഎഇയാണ് ഇന്ത്യയുടെ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :