ദേശീയ ബോള്‍ ബാഡ്മിന്റണ്‍: കേരളം മുന്നേറുന്നു

കൊല്ലം| WEBDUNIA| Last Modified വെള്ളി, 25 മാര്‍ച്ച് 2011 (11:11 IST)
അമ്പത്തിയാറാമത് ദേശീയ സീനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം മത്സരത്തില്‍ കേരളം ചണ്ഡീഗഢിനെ പരാജയപ്പെടുത്തി. വനിതാ വിഭാഗത്തില്‍ കേരളം ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും പരാജയപ്പെടുത്തി.

വെള്ളിയാഴ്ച ഉച്ചയോടെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ശനിയാഴ്ച സെമിഫൈനലും സമാപനദിവസമായ 26ന് ഫൈനല്‍ മത്സരങ്ങളും നടക്കും.

കൊല്ലം ക്യു എ സി മൈതാനത്തും റെയില്‍വേ കമ്മ്യൂണിറ്റി മൈതാനത്തുമായിട്ടാണ് മത്സരം നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :