അര്‍ജന്‍റീനിയന്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസിന് 25 മില്യണ്‍ പൌണ്ടിന്‍റെ വിലയൊന്നുമില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ അലക്സ് ഫര്‍ഗൂസന്‍ അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന ടെവസ് അടുത്തിടെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി 25 മില്യണ്‍ പൌണ്ടിന് കരാര്‍ ഒപ്പുവച്ചത്.
സിറ്റിയുമായി അഞ്ച് വര്‍ഷത്തേക്കാണ് ഇരുപത്തഞ്ചുകാരനായ ടെവസ് കരാറിലെത്തിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുമ്പോള്‍ ടെവസിന് ഏറെ ആരാധകരുണ്ടായിരുന്നു എന്നും അവരെല്ലം ഇപ്പോള്‍ നിരാശരാണെന്നും ടെവസുമായുള്ള കരാര്‍ പുതുക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും ഫര്‍ഗൂസന്‍ പറഞ്ഞു. മഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്പോള്‍ ഏഷ്യന്‍ പര്യടനം നടത്തുകയാണ്.
യുണൈറ്റഡില്‍ തുടരുന്നത് സംബന്ധിച്ച് നേരത്തെ ടെവസുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായും ഫര്‍ഗൂസന്‍ വ്യക്തമാക്കി. എന്നാല്‍, മാഞ്ചസ്റ്ററില്‍ ഇനിയൊരു സീസണ്‍ കൂടി കളിക്കാന്‍ കാര്‍ലോസ് ടെവസിന് താല്‍പര്യമുണ്ടായിരുന്നില്ല. കുടുംബത്തിനു വേണ്ടിയാണ് മാഞ്ചസ്റ്റര്‍ വിടുന്നതെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഫസ്റ്റ് ഇലവനില്‍നിന്ന് അടിക്കടി തഴയപ്പെടുന്നതിന്‍റെ നിരാശയാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് ടെവസ് സൂചിപ്പിച്ചിരുന്നു.
ഈ സീസണില്‍ സിറ്റിയില്‍ ചേരുന്ന നാലാമത്തെ വിലയേറിയ താരം കൂടിയാണ് ടെവസ്. നേരത്തെ മധ്യനിര കളിക്കാരായ ഗരെത്ത് ബാരി, റോക് സാന്ത ക്രൂസ് അഡെബയോര്‍ എന്നിവരെ സിറ്റിയില്‍ എടുത്തിയിരുന്നു.