ക്രിസ്റ്റിയാനോ ദേഷ്യം നിയന്ത്രിക്കുന്നു

റോം| WEBDUNIA|
ദേഷ്യം നിയന്ത്രിക്കാനുള്ള പരിശീലനത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രിസ്റ്റിയാനോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ച ന്യൂകാസില്‍ ഡിഫന്‍ഡര്‍ സ്റ്റീവന്‍ ടെയ്‌ലറുമായി കൊരുത്തതോടെയാണ് ക്രിസ്റ്റിയാനോയ്ക്ക് ബോധോദയം ഉണ്ടായത്. അതിനുമുമ്പ് ടോട്ടന്‍‌ഹാമിന്‍റെ മൈക്കല്‍ ഡേവ്സണുമായും ആന്‍ഡി വിക്കിന്‍സണുമായും ഉടക്കിയ ക്രിസ്റ്റിയാനോ അച്ചടക്ക നടപടിയില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്.

ഓരോ കളിയിലും താന്‍ എതിരാളികളുടെ ലക്‍ഷ്യമാകാറുണ്ട്. അതുകൊണ്ടു തന്നെ മുന്‍‌കോപം വരിക സാധാരണമാണെന്നാണ് ക്രിസ്റ്റിയാനോയുടെ ന്യായീകരണം. സ്വയം നിയന്ത്രിക്കാന്‍ താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും ഇത് നടന്നില്ലെന്ന് വരും. സ്റ്റേഡിയത്തിലെ സാഹചര്യവും കളിയുടെ പ്രാധാന്യവും ഇതിനെ സ്വാധീനിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ക്കുന്നു.

ഏതായാലും നല്ല കുട്ടിയാകാനുള്ള ക്രിസ്റ്റിയാനോയുടെ തീരുമാനത്തിന് സഹകളിക്കാര്‍ നല്ല പ്രോത്സാഹനമാണ് നല്‍കുന്നത്.
ഫിഫയുടെ കഴിഞ്ഞ കൊല്ലത്തെ മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് മാഞ്ചസ്റ്ററിന്‍റെ നേടുംതൂണായ ക്രിസ്റ്റിയാനോ.

2012 വരെയാണ് ക്രിസ്റ്റിയാനോയ്ക്ക് മാഞ്ചെസ്റ്ററുമായി കരാറുള്ളത്. ഇടയ്ക്ക് ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതായി അഭ്യൂഹം പരന്നിരുന്നു. 10.5 കോടി പൌണ്ടാണ് ക്രിസ്റ്റിയാനോയ്ക്ക് വേണ്ടി റയല്‍ വാഗ്ദാനം ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :