ഗോപാല്‍ - ആദ്യ മലയാളി ഗ്രാന്‍ഡ്‌‌മാസ്റ്റര്‍

G.N.Gopal, First Grand Master from Kerala
FILEFILE
ചെസിലെ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പദവിയില്‍ എത്തിയ ആദ്യ മലയാളി എന്ന നേട്ടം ജി.എന്‍.ഗോപാല്‍ കൈവരിച്ചു. ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പദവി നേടിയതോടെ ആലുവാ സ്വദേശിയായ ഗോപാല്‍ സംസ്ഥാനത്തിന്‍റെ മൊത്തം അഭിമാനമായി മാറി.

ഇതോടെ പതിനെട്ടുകാരനായ ഗോപാല്‍ ഇന്ത്യയിലെ പതിമൂന്നാമത്തെ ചെസ്‌ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പദവി നേടുകയും ചെയ്‌തു. ആദ്യ മലയാളി ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്ന പദവി കൈവരിച്ചത്‌ ബംഗ്ലാദേശില്‍ നടന്നുവരുന്ന ഏഷ്യന്‍ മേഖലാ ചാമ്പ്യന്‍ഷിപ്പിലാണ്‌. ധാക്ക ചാമ്പ്യന്‍ഷിപ്പില്‍ ഗോപാല്‍ ഏഴു പോയിന്‍റാണ്‌ നേട്ടമുണ്ടാക്കിയത്‌.

അതേ സമയം ജൂലായില്‍ നടന്ന അര്‍മേനിയന്‍ ലേക്ക്‌ സെവാന്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനം നേടിയിരുന്ന ഗോപാലിന്‌ സെക്കന്‍റ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ നോം സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു.

ഗോപാലിന്‍റെ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവിലേക്കുള്ള അവശേഷിച്ച നോം ആണ്‌ ഇപ്പോള്‍ ധാക്കയില്‍ നേടിയത്‌. ഗോപാലിനൊപ്പം ആന്ധ്രയില്‍ നിന്നെത്തിയ രോഹിത്തും ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പദവി കൈവരിച്ചിട്ടുണ്ട്‌.

കുട്ടിക്കാലം മുതല്‍ തന്നെ ചെസിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങിയ ഗോപാല്‍ ചണ്ഡിഗഡില്‍ നടന്ന പന്ത്രണ്ടു വയസിനു താഴെയുള്ളവരുടെ ദേശീയ അണ്ടര്‍-12 റാപ്പിഡ്‌ ചെസ്സിലാണ്‌ ആദ്യ കിരീടം നേടിയത്‌.

തുടര്‍ന്നങ്ങോട്ട്‌ വിജയങ്ങളുടെ തുടര്‍ക്കഥയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍, കേരളത്തില്‍ നിന്നുള്ള ആദ്യ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ തുടങ്ങിയ നേട്ടങ്ങളും ഗോപാല്‍ കൈവരിച്ചു.

ഗോപാല്‍ നിലവില്‍ ദേശീയ സീനിയര്‍ ചെസ്സില്‍ ആറാം റാങ്കുകാരാണ്‌. ഇന്ത്യന്‍ സീനിയര്‍ ടീം അംഗവും. 2007 ഒക്ടോബറില്‍ നടക്കുന്ന ലോകജൂനിയര്‍ ചെസ്സിലും ഗോപാലിനു കളിക്കാന്‍ കഴിയും.

കൊച്ചി| WEBDUNIA| Last Modified വെള്ളി, 31 ഓഗസ്റ്റ് 2007 (10:33 IST)

ഗോപാലിന്‍റെ പിതാവ്‌ എറണാകുളം ജില്ലയിലെ എടത്തല അല്‍-അമീന്‍ കോളേജില്‍ ഇംഗ്ലീഷ്‌ അധ്യാപകനായ പ്രൊഫ. നാരായണപിള്ളയും മാതാവ്‌ കാലടി ശ്രീ ശങ്കരാ കോളേജിലെ രസതന്ത്രം അധ്യാപിക പ്രൊഫ. ഗീതാ പ്രകാശനിയുണ്‌. ഗോകുലാണ്‌ ഗോപാലിന്‍റെ ഏക സഹോദരന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :