കോമണ്‍വെല്‍ത്ത് ഗെയിംസ് ടിക്കറ്റ് വില്‍പ്പന തുടങ്ങി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി. 50 രൂപ മുതല്‍ 50000 രൂപ വരെ വിലവരുന്ന ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്. കോള്‍ സെന്‍ററുകള്‍ വഴിയും ഓണ്‍ ലൈന്‍ വഴിയും ഇന്ന് ഉതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.
www.tickets.cwgdelhi2010.org ’ എന്ന വെസ്ബ്‌സൈറ്റിലും 1800-200-1294 എന്ന നമ്പറിലും വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ഇന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ലഫ്.ഗവര്‍ണര്‍ തേജേന്ദര്‍ ഖന്ന, സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് 50 രൂപ മുതല്‍ 1000 രൂപവരെ ഈടാക്കുമ്പോള്‍ ഉദ്ഘാടന ചടങ്ങിന് 1000 മുതല്‍ 50000 രൂപ വരെയും സമാപന ചടങ്ങിന് 750 മുതല്‍ 50000 രൂപവരെയുമായിരിക്കും ടിക്കറ്റ് നിരക്ക്.
മാരത്തണ്‍ നടത്തം, സൈക്ലിംഗ്, റോഡ് റേസ്, സൈക്ലിംഗ് ടൈം ട്രയല്‍ എന്നീ മത്സരങ്ങള്‍ക്കുള്ള പ്രവേശനം സൌജന്യമായിരിക്കും. 40 ശതമാനം ടിക്കറ്റുകളുടെയും നിരക്ക് 200 രൂപയില്‍ താഴെയായിരിക്കും. ടിക്കറ്റുകള്‍ക്ക് വിനോദനികുതി ഉണ്ടായിരിക്കില്ല. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ വഴിയും ഹീറോ ഹോണ്ട ഷോറൂമുകള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും.
ഇതിനുപുറമെ റെയില്‍വെ വഴിയും ടിക്കറ്റ് ലഭ്യമാക്കാനുള്ള സൌകര്യം ലഭ്യമാക്കും. 17 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കായി ആകെ ലഭ്യമാക്കുക. മൂന്നു ഘട്ടങ്ങളിലായിരിക്കും ടിക്കറ്റ് വില്‍പ്പന. ടിക്കറ്റ് ഉള്ളവര്‍ക്ക് ഡല്‍ഹി മെട്രോയിലൂടെ സൌജന്യ യാത്ര ചെയ്യാനാവും.