ഓസീസ് കോമണ്‍വെല്‍ത്ത് അസോസിയേഷന്‍റെ തീരുമാനം അംഗീകരിക്കുമെന്നും എന്നാല്‍ സുരക്ഷയെ സംബന്ധിച്ച ഭയം അപ്പോഴും ബാക്കിയാണെന്നും ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് മൈക്കല്‍ ഡയമണ്ട് പറഞ്ഞു.
ഡല്‍ഹിയിലെ സുരക്ഷ തീര്‍ച്ചയായും ആശങ്കാജനകമാണെന്നും ഡയമണ്ട് കൂട്ടിച്ചേര്‍ത്തു. ഡയമണ്ട് ഉള്‍പ്പെടെ ഡല്‍ഹി ഗെയിംസിന് താരങ്ങളെ കണ്ടെത്താനായി ബ്രിസ്ബെയ്നില്‍ യോഗ്യതാ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൈക്കല്‍ ഡയമണ്ട് ഉള്‍പ്പെടെ നൂറോളം ഷൂട്ടിംഗ് താരങ്ങള്‍ ആണ് ഇതില്‍ മാറ്റുരയ്ക്കുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് മുന്‍നിര്‍ത്തി ഇന്ത്യ ഒരുക്കിയിരിക്കുന്ന സുരക്ഷയില്‍ നേരത്തെ തന്നെ ഓസീസ് കായിക നേതൃത്വം ആശങ്ക രേഖപ്പെടുത്തിയിരുന്നു.