കേരളം - ഹരിയാന ഇഞ്ചോടിഞ്ച് പോരാട്ടം

ലക്‍നൌ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ദേശീയ ജൂനിയര്‍ മീറ്റില്‍ കേരളവും ഹരിയാനയും പോയിന്‍റ് നിലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒന്നാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 409 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് 401 പോയിന്‍റുമാണുള്ളത്. മൂന്നാം സ്ഥാനത്ത് ആതിഥേയരായ ഉത്തര്‍പ്രദേശാണ്. 257 പോയിന്‍റാണ് യു പിക്ക് ഉള്ളത്.

കേരളത്തിന് 19 സ്വര്‍ണവും ഹരിയാനയ്ക്ക് 20 സ്വര്‍ണവുമാണുള്ളത്. കേരളത്തിന് വേണ്ടി പെണ്‍കുട്ടികളാണ് കൂടുതല്‍ നേട്ടം കൊയ്തത്. നാലാം ദിവസം പെണ്‍കുട്ടികളുടെ മികവില്‍ മാത്രം ഏഴ് സ്വര്‍ണമാണ് കേരളത്തിന് ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :