ഓപ്പണ്‍ ബാഡ്മിന്റണ്‍: പി വി സിന്ധു പുറത്ത്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിയസിന്റെ വനിതാ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പി വി സിന്ധു ചൈനയുടെ ലോക ഏഴാം നമ്പര്‍ താരം യാന്‍ജിയാവൊ ജിയാങ്ങിനോടാണ് പൊരുതിത്തോറ്റു. ഇതോടെ ടൂര്‍ണമെന്റില്‍ നിന്ന് സിന്ധുപുറത്തായി.

ആദ്യ ഗെയിം നേടിയ പതിനാറുകാരിയായ സിന്ധു 56 മിനിറ്റ് കളിയില്‍ മൂന്നാം ഗെയിമിലും ചൈനീസ് താരത്തിനോട് പൊരുതി നിന്നു(18-21,21-12,21-18).

വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യവും പുരുഷ ഡബിള്‍സില്‍ രൂപേഷ് കുമാര്‍ - സനേവ് തോമസ് സഖ്യവും ക്വാര്‍ട്ടറില്‍ പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :