ഒളിമ്പിക്‌സിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബോള്‍ട്ടിന് സ്വര്‍ണം

WEBDUNIA| Last Modified ശനി, 27 ജൂലൈ 2013 (10:03 IST)
PRO
ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബോള്‍ട്ടിന് സ്വര്‍ണം. ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന ലണ്ടന്‍ ഡയമണ്ട് ലീഗില്‍ 9.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സ്വര്‍ണമണിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ 9.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സ്വര്‍ണമണിഞ്ഞത്. മോശം സ്റ്റാര്‍ട്ട് ബോള്‍ട്ടിന്റെ സാധ്യതകള്‍ക്ക് മേല്‍ നിഴലു വീഴ്ത്തിയെങ്കിലും അവസാന 50 മീറ്ററിലെ കുതിപ്പാണ് നേട്ടമായത്. അമേരിക്കയുടെ മൈക്കല്‍ റോഡ്‌ജേഴ്‌സ് 9.98 സെക്കന്‍ഡില്‍ വെള്ളിയും ബോള്‍ട്ടിന്റെ നാട്ടുകാരന്‍ നെസ്റ്റ കാര്‍ട്ടര്‍ 9.99 സെക്കന്‍ഡില്‍ വെങ്കലവും നേടി.

സീസണിലെ ബോള്‍ട്ടിന്റെ ഏറ്റവും മികച്ച സമയമാണിത്. അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കത്തില്‍ ബോള്‍ട്ടിന് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :