ഏഷ്യാകപ്പ് ഹോക്കി ടൂര്‍ണമെന്റിന് ഉപനായകനായി ശ്രീജേഷിനെ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഏഷ്യാകപ്പ് ഹോക്കി ടൂര്‍ണമെന്റിന് ഉപനായകനായി പി ആര്‍ ശ്രീജേഷിനെ തിരഞ്ഞെടുത്തു. സര്‍ദാര്‍ സിംഗാണ് 18 അംഗ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ഡ്രാഗ് ഫ്ലിക്കര്‍ വി ആര്‍ രഘുനാഥിനെ ഉപനായക പദവിയില്‍ നിന്ന് മാറ്റിയാണ് ശ്രീജേഷിന് ഉത്തരവാദിത്വം നല്‍കിയത്.

ഏഷ്യാകപ്പില്‍ ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ഒമാന്‍ എന്നിവരടങ്ങുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഈമാസം 24ന് ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. 26ന് കൊറിയയെയും 28ന് ബംഗ്ലാദേശിനെയും നേരിടും.

പരുക്ക് മൂലം പല പ്രമുഖരും കളിക്കാനില്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഡാനിഷ് മുങ്തബ, എസ് വി സുനില്‍, ഗുര്‍വിന്ദര്‍ സിംഗ് ചാന്ദി, ആകാഷ് ദീപ് സിംഗ് എന്നിവരാണ് പരുക്കുമൂലം പിന്‍മാറിയിരിക്കുന്നത്.

18 അംഗ ഇന്ത്യന്‍ ടീം:

സര്‍ദാര്‍ സിംഗ് (ക്യാപ്റ്റന്‍), പി ആര്‍ ശ്രീജേഷ് (വൈസ് ക്യാപ്റ്റന്‍), പി ടി റാവു, വി ആര്‍ രഘുനാഥ്, രൂപീന്ദര്‍ പാല്‍, അമിത് രോഹിതാസ്, കോതാജിത് സിംഗ്, ബീരേന്ദ്ര ചക്ര, ഗുര്‍മെയില്‍ സിംഗ്, മന്‍പ്രീത് സിംഗ്, ചിംഗ്‌ഗ്ലെന്‍സേന സിംഗ്, ധരംവീര്‍ സിംഗ്, എസ് കെ ഉത്തപ്പ, രമണ്‍ ദീപ് സിംഗ്, നിതിന്‍, തിമ്മയ്യ, നിഖില്‍ തിമ്മയ്യ, മന്‍ദീപ് സിംഗ്, മലാക്ക് സിംഗ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :