ഇന്ത്യ ഫൈനലില്‍: ഭുവനേശ്വര്‍ കുമാര്‍ മാന്‍ ഓഫ് ദ മാച്ച്
പോര്‍ട്ട് ഓഫ് സ്‌പെയിന്‍|
WEBDUNIA|
PRO
PRO
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. മഴ മൂലം തടസപ്പെട്ട മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 81റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ശ്രീലങ്കയുടെ നാല് നിര്‍ണ്ണായകമായ വിക്കറ്റുകള്‍ പിഴുത ഭുവനേശ്വര്‍ കുമാറാണ് കളിയിലെ കേമന്‍.
ആറ് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് നേടിയത്. ഉപ്പുള്‍ തരംഗ, കുമാര്‍ സംഗക്കാര, മഹേള ജയവര്‍ദ്ധനെ, ലഹിരു തിരിമന്നെ എന്നിവരുടെ വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്.
മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 29 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്നതായിരുന്നു ഇന്ത്യയുടെ നില. നാലു മണിക്കൂറോളം പെയ്ത മഴയ്ക്ക് ശേഷം പുനരാരംഭിച്ച മത്സരത്തില്‍ ശ്രീലങ്കന്‍ വിജയലക്ഷ്യം 26 ഓവറില്‍ 178 എന്നാക്കി പുനഃക്രമീകരിച്ചു. എന്നാല്‍, 24.4 ഓവറില്‍ 94 റണ്‍സ് നേടാനെ അവര്‍ക്ക് സാധിച്ചുള്ളു.
ലങ്കയ്‌ക്കെതിരെ നേടിയ അവസാന വിജയത്തോടെ പത്ത് പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മുകളിലെത്തി. പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തൊട്ടു പിന്നാലെ ശ്രീലങ്കയ്ക്കും വെസ്റ്റിന്‍ഡീസിനും ഒമ്പതു പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ശ്രീലങ്ക ഫൈനലിലെത്തുകയായിരുന്നു.