കൌമാരവിദ്യാഭ്യാസം: മാര്‍ഗ്ഗരേഖ പുറത്തിറക്കി

തിരുവനനതപുരം| WEBDUNIA| Last Modified ഞായര്‍, 17 ഓഗസ്റ്റ് 2008 (12:59 IST)
സ്കൂളുകളില്‍ നടപ്പാക്കുന്ന കൌമാര വിദ്യാഭ്യാസ ആരോഗ്യ പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കി. നാല് ഭാഗങ്ങളാണ് മാര്‍ഗ്ഗരേഖയിലുള്ളത്.

പരമാവധി ശാസ്ത്രീയ പദങ്ങള്‍ ഉപയോഗിച്ച് വേണം കുട്ടികളെ ആശയങ്ങള്‍ ബോധ്യപ്പെടുത്താനെന്ന് മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. കുട്ടികളുമായി സംവദിക്കുന്നതിന് ഉതകുന്ന പദപ്രയോഗങ്ങള്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ഒരിക്കല്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍‌വലിച്ച കൌമാര വിദ്യാഭ്യാസ ആരോഗ്യ പദ്ധതി ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കിയിരുന്നു. ഇതിന് ശേഷം വേണ്ടത്ര ഭേദഗതികളോടെ ആണ് ഇപ്പോള്‍ മാര്‍ഗ്ഗ രേഖ പുറത്തിറക്കിയിരിക്കുന്നത്.

അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിശ്വാസത്തിലെടുത്ത് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂ എന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്നും മാര്‍ഗ്ഗരേഖയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :