ഉത്തേജക മരുന്നുപയോഗത്തിന് ആരോപണം നേരിടുന്ന ലണ്ടന്‍ ഒളിമ്പിക്‌സ് ഡിസ്‌കസ് ത്രോയില്‍ വെള്ളി നേടിയ റഷ്യയുടെ ഡാരിയ പിഷാല്‍നികോവയുടെ മെഡല്‍ തിരിച്ചെടുത്തു.
2006 ലെ യൂറോപ്യന്‍ ചാമ്പ്യനായ ഡാരിയ കഴിഞ്ഞ വര്‍ഷം മേയ് 20 നു നല്‍കിയ മൂത്ര സാമ്പിളില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയെന്നു റഷ്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ വ്യക്‌തമാക്കി.