ഇംഗ്ലീഷ് പ്രീമിയര്‍ലീഗ്; ആഴ്സണലിനും ചെല്‍സിയ്ക്കും മികച്ച ജയം

ലണ്ടന്‍| WEBDUNIA|
PRO
ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഒന്നാമതുള്ള ആര്‍സണല്‍ സൗത്താംപ്ടനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ലീഡുയര്‍ത്തി.

ജോസ് മൗറിഞ്ഞോയുടെ കീഴില്‍ മികച്ച പ്രകടനം തുടരുന്ന ചെല്‍സി വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ നടപ്പ് സീസണില്‍ മികച്ച പ്രകടനം തുടരുന്ന ലിവര്‍പൂളിനെ എവര്‍ട്ടണ്‍ 3-3ന് സമനിലയില്‍ തളച്ചു. 12 കളികളില്‍ നിന്ന് 28 പോയിന്റുമായി ഒന്നാമതുള്ള ആഴ്സണലിന് പിന്നില്‍ 24 പോയിന്റുമായി ലിവര്‍പൂളാണ് രണ്ടാമത്.

24 പോയിന്റുള്ള ചെല്‍സിയെ ഗോള്‍ ശരാശരിയില്‍ മറികടന്നാണ് ലിവര്‍പൂര്‍ രണ്ടാമത് നില്‍ക്കുന്നത്. 11 കളികളില്‍ നിന്ന് 20 പോയിന്റുള്ള നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാം സ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :