ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതെത്തി

ലണ്ടന്‍| WEBDUNIA|
PRO
ഇംഗീഷ്‌ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതെത്തി. ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ്‌ സിറ്റി തോല്‍പ്പിച്ചത്‌.

സിറ്റിക്കായി വിന്‍സന്‍ കമ്പനിയും ഫിലിപ്‌ നെഗ്രെഡോയും ഗോളുകള്‍ നേടി. 18 മല്‍സരങ്ങളില്‍ നിന്ന്‌ 38 പോയിന്റാണ്‌ സിറ്റിക്ക്‌ ഇപ്പോഴുള്ളത്‌. തോല്‍വിയോടെ ലിവര്‍പൂള്‍ നാലാം സ്ഥാനത്തായി. 18 മല്‍സരങ്ങളില്‍ നിന്ന്‌ 36 പോയിന്റ്‌.

മറ്റു മല്‍സരങ്ങളില്‍ ആര്‍സനലിനും ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. വെസ്റ്റ്‌ ഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ്‌ ആര്‍സനല്‍ തോല്‍പിച്ചത്‌. ആര്‍സനലാണ്‌ നിലവില്‍ ലീഗില്‍ ഒന്നാമത്‌. 39 പോയിന്റ്‌.

സ്വാന്‍സീ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ്‌ ചെല്‍സി തോല്‍പിച്ചത്‌. ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്താണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :