സിഡ്നി|
jibin|
Last Modified ഞായര്‍, 29 ജൂണ്‍ 2014 (12:26 IST)
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാള്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മാറിനെ പരായപ്പെടുത്തിയാണ് സൈന ജേതാവായത്.
7,50,000 ഡോളറാണ് സമ്മാനത്തുക.
ആദ്യ സെറ്റ് അനായാസം നേടിയ സൈന രണ്ടാം സെറ്റിന്രെ തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടി. എന്നാല്‍ താളം വീണ്ടെടുത്ത സൈന 11-4 എന്ന നിലയില്‍ മികച്ച ലീഡെടുത്തു. 21-18, 21-11 എന്ന നേരിട്ടുള്ള സ്കോറിനാണ് സൈനയുടെ
രണ്ടു വര്‍ഷത്തിനിടെ സൈന നേടുന്ന ആദ്യ സൂപ്പര്‍ സീരിസ് കിരീടമാണിത്. ഈ സീസണില്‍ ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍പ്രീ കിരീടവും സൈന നേടിയിരുന്നു.