ഭുവനേശ്വർ|
AISWARYA|
Last Modified തിങ്കള്‍, 10 ജൂലൈ 2017 (10:54 IST)
ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു കന്നിക്കിരീടം. കരുത്തരായ ചൈനയെ തോല്‍പ്പിച്ചാണ് ഇന്ത്യക്ക് കന്നി കിരീടം ലഭിച്ചത്. 12 സ്വർണം, അഞ്ച് വെള്ളി, 12 വെങ്കലം എന്നിവയുൾപ്പെടെ 29 മെഡലുകളുമായാണ് ഇന്ത്യയുടെ കിരീടധാരണം. ഏഷ്യൻ അത്‍ലറ്റിക് മീറ്റിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ആറു തവണ
ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
എന്നാല്‍ സ്വർണവും ഏഴു വെള്ളിയും നാലു വെങ്കലവുമുൾപ്പെടെ 19 മെഡലുകൾ നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ 17 തവണയും ചൈനയായിരുന്നു ഏഷ്യൻ മീറ്റിലെ ജേതാക്കൾ. ആദ്യ നാലു മീറ്റുകളിൽ ജപ്പാനും ഒന്നാമതെത്തിയിട്ടുണ്ട്. ഏഴു സ്വർണമുള്‍പ്പെടെ 20 മെഡലുകളുമായി ട്രാക്കിലിറങ്ങിയ ഇന്ത്യ, അവസാന ദിനത്തിൽ അഞ്ചു സ്വർണമുൾപ്പെടെ ഒൻപതു മെഡലുകൾ കൂടി നേടിയാണ് ചരിത്രവിജയം സ്വന്തമാക്കിയത്.