AISWARYA|
Last Modified ഞായര്‍, 9 ജൂലൈ 2017 (15:13 IST)
ഉത്തര്‍പ്രദേശില്‍ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടു പോയത് തുറന്ന റിക്ഷയിൽ. റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം കൊണ്ടു പോകാൻ ആബുലന്‍സ് കിട്ടിയില്ല. സർക്കാർ അധികൃതരോടും റെയിൽവേ പൊലീസിനോടും ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നു മരിച്ചയാളുടെ ബന്ധുക്കൾ പറഞ്ഞു.
മൃതദ്ദേഹം കൊണ്ട പോകാന്‍ ആംബുലൻസിനായി വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും എല്ലാവരും വിസമ്മതിച്ചെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. അതിനാലാണ് ആശുപത്രിയിലേക്ക് മൃതദേഹം റിക്ഷയിൽ കൊണ്ടുപോകാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ഇവർക്കൊപ്പം ആശുപത്രിയിലേക്ക് പോയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ യാത്രചെയ്തത് ഇ റിക്ഷയിലാണ്. മൃതദേഹം കൊണ്ടുപോകാൻ മറ്റ് മർഗങ്ങളില്ലെന്ന് പറഞ്ഞ റെയിൽവേ ഉദ്യോഗസ്ഥർ തന്നെയാണ് ഇ റിക്ഷയിൽ പോയത്. തങ്ങളുടെ ഈ ദയനീയാവസ്ഥ നോക്കി നില്‍ക്കാന്‍ കുറേ പേര്‍ ഉണ്ടായിരുന്നു പക്ഷേ ആരും തങ്ങളെ സഹായിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.