ബെംഗളുരു|
jibin|
Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (19:42 IST)
ലോക ബാഡ്മിന്റൻ ചാംപ്യൻ കരോലിന മാരിനെ തോൽപ്പിക്കാൻ തനിക്കാവുമെന്ന് ലോക ഒന്നാം നമ്പർ താരം സൈന നെഹ്‍വാൾ. ഇടതുകൈ കളിക്കാരിയായ കരോലിന ശക്തയായ എതിരാളിയാണ്. മികച്ച പരിശീലനത്തിലൂടെ മാത്രമെ സ്പാനിഷ് താരത്തെ തോല്‍പ്പിക്കാന്‍ സാധിക്കു. വരുന്ന ജപ്പാൻ ഓപ്പൺ ടൂർണമെന്റിൽ കരോലിനയെ പരാജയപ്പെടുത്തുമെന്നും സൈന പറഞ്ഞു.
ലോകബാഡ്മിന്റൻ ഫൈനലിൽ കരോലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ അമിതമായ ആവേശം വിനയായി തീര്‍ന്നു. ഓൾ ഇംഗ്ലണ്ട് ടൂർണമെന്റിനു മുൻപ് ഞാൻ മൂന്നു തവണ കരോലിനെ തോൽപ്പിച്ചിരുന്നു. രണ്ടു പ്രാവശ്യം കരോലിനയോട് പരാജയപ്പെടുകയും ചെയ്തു. ഇനിയുള്ള ടൂർണമെന്റുകൾ തെറ്റുകൾ മനസ്സിലാക്കി കരോലിനെയെ തോല്‍പ്പിക്കുമെന്നും സൈന പറഞ്ഞു.