സൂറിച്ച്|
JOYS JOY|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (18:31 IST)
ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി
ഇന്ത്യ 155ആം സ്ഥാനത്തെത്തി. വ്യാഴാഴ്ച പുറത്തിറങ്ങിയ ഫിഫ പട്ടികയിലാണ് ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്.
അര്‍ജന്റീന തന്നെയാണ് പുതിയ ഫിഫ റാങ്കിംഗിലും ഒന്നാമത്. ബെല്‍ജിയം, ജര്‍മ്മനി, കൊളംബിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം തുടര്‍ന്നുള്ള മൂന്നു സ്ഥാനങ്ങളില്‍. ബ്രസില്‍, പോര്‍ച്ചുഗല്‍, റൊമാനിയ, ചിലി, വെയ്‌ല്‍സ്, ഇംഗ്ലണ്ട്, സ്പയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യസ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്.
ഫിഫ റാങ്കിംഗില്‍ 156 ആം
സ്ഥാനത്ത് ആയിരുന്ന ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 155ലെത്തി. 2018 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ തോറ്റതിനെ തുടര്‍ന്ന് ജൂലൈയില്‍ ഇന്ത്യ 15 സ്ഥാനങ്ങള്‍ താഴോട്ടിറങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം പൂനെയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ നേപ്പാളുമായി ഗോള്‍രഹിത സമനില പാലിച്ചിരുന്നു.