അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2024 (23:06 IST)
പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോ ഗുസ്തിയിലെ ഫൈനലിലേക്ക് മുന്നേറി ഇന്ത്യന്‍ താരം വിനീഷ് ഫോഗാട്ട്. ഒളിമ്പിക്‌സിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന് നടത്തി ജപ്പാന്റെ നിലവിലെ ചാമ്പ്യനായ യുവി സുസാകിയെ മലര്‍ത്തിയടിച്ചായിരുന്നു താരം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലിലും വിനീഷിന്റെ വിജയം അനായാസകരമായിരുന്നു.
സെമിഫൈനലില്‍ ക്യൂബയുടെ യുസ്‌നെയ്ലിസ് ഗുസ്മാനെ 5-0ന് പരാജയപ്പെടുത്തി ആധികാരികമായാണ് വിനീഷിന്റെ ഫൈനല്‍ പ്രവേശനം. ഫൈനല്‍ പ്രവേശനം നേടിയതോടെ ഗുസ്തിയില്‍ വിനീഷില്‍ നിന്നും രാജ്യം മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യനായിരുന്ന ജപ്പാന്റെ യുസി സുസാക്കിയെ തകര്‍ത്തെറിഞ്ഞതോടെ രാജ്യം സ്വര്‍ണമെഡല്‍ നേട്ടം തന്നെയാണ് വിനീഷില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയില്‍ നിന്നിരുന്ന താരമാണ് വിനീഷ്. ഫൈനല്‍ പ്രവേശനം നേടിയതോടെ ഒളിമ്പിക്‌സില്‍ ഫൈനല്‍ പ്രവേശനം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന നേട്ടവും വിനീഷ് സ്വന്തമാക്കി കഴിഞ്ഞു. സമരഭൂമിയില്‍ നിന്നും ഒളിമ്പിക്‌സ് ഗോദ വരെയുള്ള വിനീഷിന്റെ യാത്ര ഇന്ത്യന്‍ കായികചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണ്.