കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2024 (19:28 IST)
2003ല്‍ മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ടെസ ജോസഫ്. എന്നാൽ പട്ടാളം പുറത്തിറങ്ങിയശേഷം നായികയായ ടെസയെ പിന്നീട് മലയാള സിനിമകളിൽ കണ്ടില്ല. വർഷങ്ങൾക്കുശേഷം 2015ലാണ് 'ഞാൻ സംവിധാനം ചെയ്യും'എന്ന ബാലചന്ദ്രമേനോന്റെ ചിത്രത്തിലൂടെ നടി തിരിച്ചെത്തിയത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേക്ക് തിരികെയെത്തിയ ടെസയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നു.
വളരെ കാലത്തെ ഇടവേളയ്ക്കു ശേഷം ചക്കപ്പഴം സീരിയലിലാണ് നടിയെ കണ്ടത്.ചക്കപ്പഴത്തിലെ ലളിത കുഞ്ഞുണ്ണി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.