അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (12:33 IST)
യുഎസ് ഓപ്പൺ വിജയത്തോടെ രണ്ട് ചരിത്രനേട്ടങ്ങളാണ് സെർബിയൻ താരം നൊവാക് ജോകോവിച്ച് ലക്ഷ്യമിട്ടിരുന്നത്. ഫെഡററിനും നദാലിനും തങ്ങളുടെ കരിയറിന്റെ ഏറ്റവും ഉയർന്ന സമയത്തും സാധ്യമാവാതിരുന്ന ടെന്നീസിലെ കലണ്ടർ സ്ലാം നേട്ടം സ്വന്തമാക്കുക. ഒപ്പം 21 ഗ്രാൻഡ്‌സ്ലാമുകളുമായി ഫെഡറർ നദാൽ എന്നീ ഇതിഹാസതാരങ്ങളെ പിന്നിലാക്കുക.
എന്നാൽ യുഎസ് ഓപ്പൺ ഫൈനലിൽ റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്‌വദേവിനെതിരെ തോൽവി ഏറ്റുവാങ്ങാനായിരുന്നു ജോക്കോയുടെ വിധി. 1969നു ശേഷമുള്ള ആദ്യ കലണ്ടർ സ്‌ലാം നേട്ടമാണു ആർതുർ അഷെ സ്റ്റേഡിയത്തിൽ ജോക്കോവിച്ച് കൈവിട്ടത്. ഫൈനലിലെ പരാജയത്തിനോട് ഏറെ വൈകാരികമായാണ് ജോക്കോ പ്രതികരിച്ചത്.