Simone Biles: *prioritises her mental health*
— Max Morgan
Novak Djokovic: *offers up a mansplaining lecture about you need to be able to deal with pressure if youre going to be successful in sports*
Also Novak Djokovic, the NEXT FUCKING DAY:pic.twitter.com/clBLybgn3i
എത്ര മികച്ച കളിക്കാരാണെങ്കിലും 4 വർഷം കൂടുമ്പോൾ മാത്രമായിരിക്കും ഒരു താരത്തിന് ഗോൾഡൻ സ്ലാം എന്ന അവസരം പൂർത്തിയാക്കാൻ സാധിക്കുക. വളരെയേറെ കടുപ്പമേറിയ സ്ലാമുകൾ വിജയിച്ച് ഒളിമ്പിക്സ് സ്വർണം കൂടി നേടാനാവുക എന്നത് ഒരു കായികതാരത്തെ ലോകത്തെ ഏറ്റവും മികച്ച താരമെന്ന ലേബലിലേക്കാണ് പിടിച്ചുയർത്തുക.ഒളിമ്പിക്സ് സ്വർണം ലക്ഷ്യമിട്ട് സെമിയിലെത്തിയ ലോക ഒന്നാം നമ്പർ ടെന്നീസ് താരം ജോക്കോവിച്ച് രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതിന് പിന്നാലെ റാക്കറ്റ് വലിച്ചെറിഞ്ഞത് ഈ സുവർണ നേട്ടത്തിന്റെ പടിക്കൽ കാലിടറിയതിനാൽ ആകും. ലോക കായികചരിത്രത്തിൽ 1998ൽ സ്വർണമെഡൽ നേടാനായ സ്റ്റെഫിഗ്രാഫ് മാത്രമാണ് ഗോൾഡൻ സ്ലാം നേടിയിട്ടുള്ളത്. പുരുഷവിഭാഗത്തിൽ ഒരു താരത്തിനും ഈ നേട്ടത്തിലെത്താൻ സാധിച്ചിട്ടില്ല. ഈ നേട്ടത്തിന്റെ പടിവാതിൽക്കലിൽ നിന്നാണ് ഒളിമ്പിക്സിൽ വെങ്കലം പോലും നേടാനാവാതെ ജോക്കോവിച്ച് പുറത്തായിരിക്കുന്നത്.സെമിഫൈനലിലെ ആദ്യ മത്സരത്തിൽ സ്വരേവിനോട് തോറ്റ് ഗോൾഡൻ സ്ലാം സ്വപ്നങ്ങൾ തകർന്ന ജോക്കോവിച്ചിനെ വെങ്കല മെഡൽ പോരാട്ടത്തിൽ ബുസ്റ്റ കൂടി അട്ടിമറിച്ചതോടെ താരത്തിന് നിയന്ത്രണം വിടുകയും റാക്കറ്റ് വലിച്ചെറിയുകയും അടിച്ചുപൊട്ടികുകയുമായിരുന്നു.ഇതിന് പിന്നാലെ മിക്സഡ് ഡബിൾസ് ടെന്നീസിൽ നിന്നും താരം പിന്മാറുകയും ചെയ്തു. 20 ഗ്ലാൻഡ്സ്ലാം കിരീടവിജയങ്ങളുടെ തിളക്കത്തിൽ ഒളിമ്പിക്സിനെത്തിയ താരം ഗോൾഡൻ സ്ലാം സ്വന്തമാക്കുമെന്നാണ് ലോകമെങ്ങുമുള്ള ആരാധകർ കരുതിയിരുന്നത്.ഫെഡററും നദാലും ഇല്ലാത്ത പോരാട്ടത്തിൽ ജോക്കോയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നുവെങ്കിലും സെമി പോരാട്ടങ്ങളിൽ പരാജയം ഏറ്റുവാങ്ങി മെഡൽ നേട്ടം പോലുമില്ലാതെയാണ് ജോക്കോ കോർട്ട് വിടുന്നത്.