1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Emma raducanu wins us open

യുഎസ് ഓപ്പണിൽ ചരിത്രനേട്ടവുമായി എമ്മ റാഡുകാന:മരിയ ഷറപോവയ്ക്ക് ശേഷം കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

യുഎസ് ഓപ്പൺ
യുഎസ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗത്തിൽ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു എമ്മ റാഡുകാനയുടെ കിരീടനേട്ടം. കനേഡിയൻ താരം ലെയ്ല ഫെർണാണ്ടസിനെയാണ് എമ്മ പരാജയപ്പെടുത്തിയത്. സ്കോർ 6 - 4, 6- 3
 
180-ാം റാങ്കുകാരിയാണ് എമ്മ റാഡുകാന. മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻഡ്‌സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് എമ്മ സ്വന്തമാക്കിയത്. 18 വയസാണ് താരത്തിനുള്ളത്.1977ൽ വിംബിൾഡൺ കിരീടം നേടിയ വിർജീനിയ വേയ്‌ഡിന് ശേഷം ഗ്രാൻഡ്‌സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് വനിതയാണ് എമ്മ. 
അടുത്ത ലേഖനം
മാഞ്ചസ്റ്ററില്‍ ചുറ്റികറങ്ങുന്ന ഇന്ത്യന്‍ താരങ്ങളെ ഞങ്ങള്‍ കണ്ടിട്ടുണ്ട്; ഇംഗ്ലണ്ട് താരങ്ങള്‍ കലിപ്പില്‍, ഐപിഎല്‍ കളിക്കാന്‍ വരില്ലെന്ന് ഭീഷണി