കൊലപാതക കേസിൽ ഗു‌സ്‌തി താരം സുശീൽ കുമാർ ഒളിവിൽ, അന്വേഷണം ഊർജിതമാക്കി പോലീസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 6 മെയ് 2021 (13:27 IST)
കൊലപാതകകേസിൽ ഗുസ്‌തി താരം ഒളിവിൽ. 23 വയസ്സുകാരനായ മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ
കൊലപാതക കേസിലാണ് സുശീൽ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.

ഡൽഹിയിലെ ചത്രസാൽ ഇൻഡോർ സ്റ്റേഡിയത്തിനുള്ളിൽ ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ്
മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ
കൊലപാതകത്തിലെത്തിയതെന്നാണ് പോലീസ് എഫ്ഐആർ. സുശീൽ കുമാറിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും താരത്തെ കണ്ടെത്താനായില്ല. സംഘർഷ സ്ഥലത്ത് നിന്ന് ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്.

ഗുസ്‌തിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ സ്വന്തമാക്കിയ താരമാണ് സുശീൽ കുമാർ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :