സുനില്‍ ഛെത്രി മികച്ച ഫുട്‌ബോള്‍ താരം

മുംബൈ| Last Modified ഞായര്‍, 28 ഡിസം‌ബര്‍ 2014 (14:13 IST)
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ നായകനായ സുനില്‍ ഛെത്രിയെ ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുത്തു.
അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഛേത്രിയെ മികച്ച താരമായി തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഛേത്രിയെ മികച്ച ഫുട്ബോള്‍ താരമായി ഫെഡറേഷന്‍ തെരഞ്ഞെടുക്കുന്നത്. മികച്ച താ‍രത്തിന് രണ്ടു ലക്ഷം രൂപയുടെ കാഷ്‌ അവാര്‍ഡും ട്രോഫിയുമാണ് സമ്മാനം.

ഐ ലീഗ്‌ ക്ലബുകളിലെ കോച്ചുമാരുടെ ഇടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്‌ഥാനത്തിലാണ്‌ മികച്ച താരത്തെ തെരഞ്ഞെടുക്കുന്നത്‌. 2007, 2011, 2013 സീസണുകളിലും സുനില്‍ ഛെത്രിയെ മികച്ച ഇന്ത്യന്‍ താരമായി തെരഞ്ഞെടുത്തിരുന്നു.

ഇതിനുമുമ്പ് മലയാളി താരം ഐ.എം. വിജയന്‍ മൂന്നുവട്ടം മികച്ച ഇന്ത്യന്‍ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മണിപ്പുരിന്റെ സ്‌ട്രൈക്കര്‍ ബാലാ ദേവിയാണ്‌ മികച്ച വനിതാ ഫുട്‌ബോളര്‍. ഇസ്ലാമാബാദില്‍ നടന്ന സാഫ്‌ വനിതാ ഫുട്‌ബോളില്‍ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ കാരണം ബാലാ ദേവിയാണ്‌. 16 ഗോളുകളാണ്‌ അവര്‍ ഇന്ത്യക്കു വേണ്ടിയടിച്ചത്‌.മികച്ച യുവ താരമായി സന്ദേശ്‌ ജിംഗാനെയും തെരഞ്ഞെടുത്തു. മലയാളി സന്തോഷ്‌ കുമാറാണ്‌ മികച്ച റഫറി. മണിപ്പൂരിന്റെ സാപാം കെന്നഡിയാണ്‌ മികച്ച അസിസ്‌റ്റന്റ്‌ റഫറി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :