സജിത്ത്|
Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (08:37 IST)
മെഡല്‍ സ്വന്തമാക്കുകയെന്നത് ഒരു അഭിമാനനേട്ടമാണ്. എന്നാല്‍ തുടര്‍ച്ചയായ അഞ്ച് ഒളിമ്പിക്സുകളില്‍ മെഡല്‍ നേട്ടം സ്വന്തമാക്കിയാണ് ബ്രിട്ടന്റെ റോവിംഗ് താരം സ്റ്റീവ് റെഡ്ഗ്രേവ് ഒളിമ്പിക്സ് ചരിത്രത്തില്‍ തിളങ്ങുന്നത്.
അഞ്ച് ഒളിമ്പിക്സുകളില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയ ആദ്യ താരമാണ് സ്റ്റീവ് റെഡ്‌ഗ്രേവ്. 1984, 1988, 1992, 1996, 2000 എന്നീ വര്‍ഷങ്ങളിലെ ഒളിമ്പിക്സിലാണ് റെഡ്ഗ്രേവ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. കൂടാതെ 1988 ഒളിമ്പിക്സില്‍ വെങ്കല മെഡലും അദ്ദേഹം സ്വന്തമാക്കിയിരുന്നു.