ലോകം ഓടിപ്പിടിക്കാൻ ജമൈക്കൻ‍ സ്പ്രിന്റർ ഉസൈൻ ബോൾട്ട് റിയോ ഡി ജനീറോയില്‍

കഴിഞ്ഞ രണ്ടു ഒളിംപിക്സുകളില്‍ നേടിയ ഉജ്വലനേട്ടം ആവർത്തിക്കാൻ ജമൈക്കൻ‍ സ്പ്രിന്റർ ഉസൈൻ ബോൾട്ട്.

olympics, ussain bolt, rio de janiro ഒളിംപിക്സ്, ഉസൈൻ ബോൾട്ട്, റിയോ ഡി ജനീറോ
റിയോ ഡി ജനീറോ| സജിത്ത്| Last Modified വെള്ളി, 29 ജൂലൈ 2016 (10:09 IST)
കഴിഞ്ഞ രണ്ടു ഒളിംപിക്സുകളില്‍ നേടിയ ഉജ്വലനേട്ടം ആവർത്തിക്കാൻ ജമൈക്കൻ‍ സ്പ്രിന്റർ ഉസൈൻ ബോൾട്ട്. ജമൈക്കൻ പ്രീ–ഒളിംപിക് ക്യാപിലെ സഹതാരങ്ങൾക്കൊപ്പമാകും അദ്ദേഹം പരിശീലനം നടത്തുക.

റിയോ ഡി ജനീറോയിലെ സാഹചര്യങ്ങളുമായി പരിചയപ്പെടുന്നതിനായി ഒളിംപിക്സിന് ഒരാഴ്ച മുൻപുതന്നെ ബോൾട്ട് ബ്രസീലിലെത്തി. കഴിഞ്ഞ രണ്ട് ഒളിംപിക്സുകളിലും 100, 200 മീറ്റർ സ്വർ‍ണങ്ങൾ നേടിയ താരമാണ് ബോൾട്ട്. കൂടാതെ 4–100 റിലേ സ്വർണം നേടിയ ജമൈക്കൻ ടീമിലും അദ്ദേഹം അംഗമായിരുന്നു.

പരുക്കേറ്റതിനെ തുടര്‍ന്ന് 200 മീറ്റർ ജമൈക്കൻ ട്രയൽസിൽനിന്നു വിട്ടുനിന്ന താരം കഴിഞ്ഞ ആഴ്ച നടന്ന ലണ്ടൻ ആനിവേഴ്സറി മീറ്റിലായിരുന്നു ശാരീരികക്ഷമത തെളിയിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :